മുംബൈ: ഒന്നാം ഭാര്യക്ക് മാത്രമാണ് ഭര്‍ത്താവിന് ലഭിച്ച നഷ്ടപരിഹാര തുകയില്‍ അവകാശമെന്ന് ബോംബെ ഹൈകോടതിയുടെ . അതേസമയം, ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.ജെ കാത്വാല, മാധവ് ജാംദാര്‍ എന്നിവരുടതോണ് നിരീക്ഷണം. മഹാരാഷ്ട്ര റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഹടാന്‍കറിന്റെ രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പരാമര്‍ശം. കോവിഡ് ബാധിച്ച് മെയ് 30ന് സുരേഷ് ഹടാന്‍കര്‍ അന്തരിച്ചിരുന്നു.
തുടര്‍ന്നാണ് നഷ്ടപരിഹാരമായി ലഭിക്കുന്ന പണത്തില്‍ അവകാശവാദമുന്നയിച്ച് ഭാര്യ കോടതിയെ സമീപിച്ചത്.മുംബൈയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന പൊലീസുകാര്‍ക്ക് 65 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇത് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹടാന്‍കറിന്റെ രണ്ടാം ഭാര്യ കോടതിയെ സമീപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം. ഭര്‍ത്താവിന് മറ്റൊരു ഭാര്യയും മകളുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്ന് ആദ്യ ഭാര്യയും മകളും കോടതിയെ അറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് രണ്ടാം വിവാഹത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ഇവര്‍ ഫേസ്ബുക്കിലൂടെ ബന്ധമുണ്ടായിരുന്നെന്നും രണ്ടാം ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. രണ്ടാം ഭാര്യയോടൊത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇയാള്‍ താമസിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.കോടതിയുടെ തീരുമാനമനുസരിച്ച് പൊലീസുകാരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം കൈമാറാമെന്നായിരുന്നു കേസില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിലപാട്. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി രണ്ടാം ഭാര്യക്ക് പണത്തില്‍ അവകാശമില്ലെങ്കിലും മകള്‍ക്ക് അതില്‍ അവകാശമുണ്ടെന്ന് വിധിക്കുകയായിരുന്നു.
Post Your Comments