ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാന്റെ സിനിമ മാത്രം ചൈനയില്‍ ഹിറ്റാകുന്നു… ഇതിന്റെ പിന്നിലെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യം . തുര്‍ക്കി പ്രസിഡന്റ് റെസെപ് എര്‍ദോഗന്റെ ഭാര്യ എമിന്‍ എര്‍ദോഗനുമായി ഒരാഴ്ച മുന്‍പ് ഇസ്താംബൂളില്‍ ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതിനെയാണ് ആര്‍എസ്എസ് തങ്ങളുടെ മുഖപത്രത്തിലൂടെ ചോദ്യം ചെയ്യുന്നത്. കൂടിക്കാഴ്ചയെ വിമര്‍ശിച്ച മുഖപത്രം, ചൈനീസ് ഉല്‍പ്പന്നങ്ങളെ നടന്‍ പ്രോല്‍സാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തി.
read also : മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് എത്രകാലം നാം കൊറോണയോട് പൊരുതും ; ഹരിഷ് വാസുദേവന്‍
‘വ്യാളിയുടെ പ്രിയപ്പെട്ട ഖാന്‍’ (Dragon’s favourite Khan) എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, സ്വാതന്ത്ര്യസമരത്തിന് മുമ്പും ശേഷവും ദേശസ്‌നേഹ സിനിമകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. പക്ഷേ ഇപ്പോള്‍ പാശ്ചാത്യ ലോകത്തിന്റെ സ്വാധീനം സിനിമകളില്‍ പ്രകടമാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളില്‍ ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക പോലുള്ള കൂടുതല്‍ ദേശസ്‌നേഹ സിനിമകള്‍ നിര്‍മിക്കപ്പെടുന്നു.
സ്വന്തം രാജ്യത്തിലെ പോലെതന്നെ ശത്രുരാജ്യങ്ങളായ ചൈനയുടെയും തുര്‍ക്കിയുടെയും അഭിനേതാക്കളും ഇവിടെയുണ്ട്- ആമിറിനെ ലക്ഷ്യമിട്ട് ലേഖനം വിമര്‍ശിച്ചു. തുര്‍ക്കിയുടെ പ്രഥമ വനിതയോടൊപ്പം ചിത്രങ്ങളെടുത്ത് ആ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനാണു ശ്രമിക്കുന്നതെന്നും ലേഖനം പറഞ്ഞു. പുതിയ ചിത്രമായ ‘ലാല്‍ സിങ് ഛദ്ദ’യുടെ ചിത്രീകരണത്തിനായി ആമിര്‍ ഖാന്‍ തുര്‍ക്കി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് എമിന്‍ എര്‍ദോഗന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചിരുന്നു.
മതേതരനാണെന്ന് ആമിര്‍ കരുതുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അദ്ദേഹം തുര്‍ക്കിയില്‍ ഷൂട്ട് ചെയ്യുന്നത്? മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുള്ളതും സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലായതുമായ ഒരു രാജ്യത്തെ തിരഞ്ഞെടുത്തത് എന്തിനാണ്? അദ്ദേഹം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു. അതിനാലാണു മറ്റ് അഭിനേതാക്കളുടെ സിനിമകള്‍ ചൈനയില്‍ പരാജയപ്പെടുമ്പോഴും ആമിര്‍ ഖാന്റെ സിനിമകള്‍ അവിടെ വിജയിക്കുന്നത്.- ലേഖനം ചൂണ്ടിക്കാട്ടി.
Post Your Comments