
ഹോങ്കോംഗ്: കോവിഡിൽ നിന്നും സുഖം പ്രാപിച്ച യുവാവിന് വീണ്ടും രോഗബാധ കണ്ടെത്തി. ഏപ്രിലിലാണ് ഇയാൾ കോവിഡ് മുക്തനായത്. വിദേശ യാത്ര നടത്തിയതിനെ തുടർന്ന് നാലു മാസത്തിന് ശേഷം ഇയാൾക്ക് വീണ്ടും രോഗമുണ്ടായെന്ന് ഗവേഷകരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പൂർണമായും കോവിഡ് മുക്തനായിട്ട് വീണ്ടും രോഗബാധിതനായ സംഭവം ലോകത്തിൽ ആദ്യമായാണ് രേഖപ്പെടുത്തുന്നതെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റി സംഘം പഠനത്തിൽ പറയുന്നു. ഇയാളുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments