![VT Balram](/wp-content/uploads/2019/10/VT-Balram-.jpg)
തിരുവനന്തപുരം: ചെന്ന് കണ്ട സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം ആസൂത്രിതമാണെന്നാണ് മനസിലാകുന്നതെന്ന് വിടി ബല്‍റാം. കത്തി പോയ ഫയലുകളിലധികവും പേപ്പര്‍ ഫയലുകളാണെന്നും അതില്‍ മിക്കതിനും ബാക്കപ്പ് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രിതമായതു കൊണ്ടാണ് ആളുകളെ സംഭവ സ്ഥലത്ത് നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. വി.ഐ.പികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വി.ഐ.പികളുമായി ബന്ധപ്പെട്ട ഫയലുകള്‍, മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്നിവ സൂക്ഷിച്ചിടത്താണ് തീപിടിത്തം ഉണ്ടായത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഇതാണ് മനസിലായതെന്നും ബൽറാം വ്യക്തമാക്കുന്നു.
Post Your Comments