KeralaLatest News

സെക്രട്ടേറിയറ്റിലെ തീപിടിത്തം; സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം, കെ സുരേന്ദ്രൻ അറസ്റ്റിൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷിനെയും പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് അട്ടിമറിയെന്നു പ്രതിപക്ഷം. ഇന്നു വൈകിട്ടാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫിസിലാണ് അഗ്നിബാധ. അതെ സമയം സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം ഉണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷിനെയും പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം. അതീവ സുരക്ഷ മേഖലയില്‍ ഉണ്ടായ ഈ തീപിടത്തം അടിമുടി ദുരൂഹത നിറഞ്ഞതാണ്. സംഭവം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന

സെക്രട്ടേറിയറ്റിലെ തീപിടിത്തം; സ്വര്‍ണക്കടത്ത് തെളിവുകള്‍ അട്ടിമറിക്കാനെന്ന് പ്രതിപക്ഷം, സെക്രട്ടറിയേറ്റിന്‌ മുന്നിൽ സംഘർഷം

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇ​ന്ന് ഓ​ഫീ​സി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ദു​രൂ​ഹ​ത ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button