KeralaLatest News

ജലീലിന് മതാചാരം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക മാത്രമാണ് ചെയ്തത്‌ എന്ന് മുഖ്യമന്ത്രിയുടെ വാദം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ വിവാദത്തിലായ ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായി ഒന്നും ഇല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റാണ്ടുകളായി ഇന്ത്യയുമായി ബന്ധമുള്ള യു എ ഇ യ്ക്ക് മതാചാരം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക മാത്രമാണ് ജലീല്‍ ചെയ്തത്. കിട്ടിയ ഖുറാന്‍ പള്ളികളില്‍ ഭദ്രമായി ഇരിപ്പുണ്ട്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്ന് ജലീല്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല എന്നതിന് അതുതന്നെയാണ് തെളിവ്. മുഖ്യമന്ത്രി ന്യായീകരിച്ചു.

യുഎഇ കോണ്‍സുലേറ്റുകള്‍ വിശ്വാസപരവും ആചാരപരവും ആയ ഉപചാരങ്ങള്‍ നിര്‍വഹിക്കാറുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ റംസാന്‍ സമയത്ത് കിറ്റ് നല്‍കാനായില്ല. തുടര്‍ന്ന് കോണ്‍സുലേറ്റ് ജനറല്‍ ജലീലിനെ വിളിച്ചാണു സംസാരിച്ചത്. ഭക്ഷണകിറ്റുകളും ഖുര്‍ആന്‍ പായ്ക്കറ്റുകളും കോണ്‍സുലേറ്റ് ജനറല്‍ ഉണ്ടെന്ന് അറിയിച്ചു.

കൊച്ചിയിൽ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പേർ അറസ്റ്റിൽ

നയതന്ത്ര കാര്യങ്ങള്‍ സംസാരിക്കുകയോ, സംഭാവനകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.ന്യൂനപക്ഷ കാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ ജലീലിനെ കോണ്‍സലേറ്റില്‍ നിന്ന് വിളിക്കുകയായിരുന്നു. നേരിട്ട് പണമോ പാരിതോഷികമോ ജലീല്‍ സ്വീകരിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button