തിരുവനന്തപുരം : തിരുവനന്തപുരത്ത് വരുന്ന മൂന്നാഴ്ച കോവിഡ് തീവ്ര രോഗവ്യാപനത്തിൽ എത്തിയേക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്ഷൻ പ്ലാൻ തയാറാക്കുമെന്ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ അറിയിച്ചു.
തലസ്ഥാനത്ത് വൈറസ് ബാധിതരില്‍ 95 ശതമാനവും സമ്പര്‍ക്കരോഗികളാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. അതിൽ രോഗലക്ഷണമുളളത് 15 ശതമാനത്തിന് മാത്രമാണ്. സമൂഹവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് കര്‍മപദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സന്നദ്ധസേന രൂപീകരിച്ച് പ്രതിരോധമതില്‍, എല്ലാ വാര്‍ഡിലും കോവിഡ് നിയന്ത്രണ ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 29 ക്ലസ്റ്ററുകൾ ഉള്ളതിൽ 14 എണ്ണത്തിലും നൂറിലധികം കേസുകളുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, തിരുവനന്തപുരത്ത് 12 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവളം സ്റ്റേഷനില്‍ വനിത ഉള്‍പെടെ നാലു പൊലീസുകാര്‍ക്കും ആര്‍ആര്‍എഫില്‍ അഞ്ചും വിഴിഞ്ഞം സ്റ്റേഷനില്‍ ഒരാള്‍ക്കുമാണ് രോഗം.
Post Your Comments