തിരുവനന്തപുരം : സര്‍ക്കാരിനെതിരെ അവിശ്വാസം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്ബോള്‍ അതിനെ തടയാനാകില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്‌ണന്‍. ഇതിനു മുമ്ബ് അങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ മറുപടി അഞ്ചേമുക്കാല്‍ മണിക്കൂറോളമായിരുന്നുവെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ പ്രസംഗിക്കാന്‍ എല്ലാവരും സമയമെടുത്തു. അനുവദിച്ചതിനെക്കാള്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് സംസാരിക്കാന്‍ അനുവദിച്ചതിനെക്കാള്‍ മൂന്നിരട്ടി സമയമെടുത്താണ് പ്രസംഗിച്ചത്. നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സംസാരിക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. അതില്‍ പുതുതായൊന്നുമില്ലെന്നു സ്‌പീക്കർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തനിക്കെതിരെ സഭയിലുണ്ടായ പരമാര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പാര്‍ലമെന്ററി ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇന്നലെയുണ്ടായത്. ഭരണഘടനയുടെ 179സി എന്ന നിബന്ധനയുടെ പേരിലാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തത്. അത് അറിഞ്ഞുകൊണ്ട് പാര്‍ലമെന്ററി അനുഭവമുള്ള ഒരാള്‍ സംസാരിച്ചത് ശരിയായില്ലെന്നും വിപ്പ് ലംഘനം സംബന്ധിച്ച് കേരള കോണ്‍ഗ്രസുകളുടെ പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.
Post Your Comments