Latest NewsIndiaNews

കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം : തകര്‍ന്നു വീണത് 47 ഫ്‌ളാറ്റുകള്‍ നിലനിന്നിരുന്ന കെട്ടിട സമുച്ചയം

റായ്ഗഡ്: അഞ്ചുനി കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനു സമീപം മഹദില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. 70 ഓളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കാജല്‍പുരയിലുള്ള അഞ്ചുനില കെട്ടിടമാണ് വൈകിട്ട് 6.30 ഓടെ നിലംപതിച്ചത്. പൂനെയില്‍ നിന്നുള്ള മൂന്നു എന്‍ഡി.ആര്‍.എഫ് സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

47 ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിട സമുച്ചയമാണ് തകര്‍ന്നുവീണത്. 17 പേരെ രക്ഷപ്പെടുത്തിയെന്ന് മഹാരാഷ്ട്ര മന്ത്രി അദിതി താക്കാറെ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പെട്ടവര്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button