കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ മാനഭംഗത്തിനിരയായ ആദിവാസി യുവതിക്ക് പിഴ ശിക്ഷ വിധിച്ച് നാട്ടുക്കൂട്ടം. ബീര്‍ഭൂം ജില്ലയിലെ മുഹമ്മദ് ബാസാര്‍ സ്വദേശിനിയായ മുപ്പതു വയസുകാരി ഇക്കഴിഞ്ഞ 19-നാണ് കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്‌റ്റിലായി. ഇതേസമയം, സംഭവത്തില്‍ നാട്ടുകൂട്ടം യുവതിക്കു പതിനായിരവും യുവാവിന് അരലക്ഷവും പിഴ വിധിച്ചെന്നു നാട്ടുകാര്‍ ആരോപിച്ചു.
പിഴ അടയ്‌ക്കാതെ യുവതി രണ്ടു ദിവസം കഴിഞ്ഞ് പീഡന പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളെ അറസ്‌റ്റ് ചെയ്‌തെന്നും നാട്ടുകൂട്ടത്തിന്റെ നടപടിയുമായി ബന്ധപ്പെട്ടുള്ള പരാതിയടക്കം പരിശോധിക്കുമെന്നുമാണ് അഡി. എസ്.പിയുടെ പ്രതികരണം. ഗോത്രവിഭാഗക്കാരനല്ലാത്ത ആളുമായുള്ള തന്റെ ബന്ധത്തെ ഗ്രാമവാസികള്‍ എതിര്‍ത്തെന്നും അവര്‍ക്കെതിരേ പൊരുതിയതോടെ മാനഭംഗപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തോന്നിയ ബുദ്ധിയെ പ്രതിപക്ഷം ശപിക്കുകയായിരിക്കും ; തോമസ് ഐസക്
.വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. പതിനെട്ടിനു പൂജയ്‌ക്കെത്തിയ തന്നെയും യുവാവിനെയും ഒരു സംഘം ബന്ദിയാക്കിയെന്നും മര്‍ദിച്ചെന്നും പിറ്റേന്നു പുലര്‍ച്ചെ അഞ്ചംഗസംഘം മാനഭംഗപ്പെടുത്തിയെന്നുമാണ് ഇവര്‍ നല്‍കിയ പരാതി.
Post Your Comments