തിരുവനന്തപുരം : സ്വര്ണക്കടത്ത്ക്കേസിന്റെയും അവിശ്വാസ പ്രമേയത്തിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന 14ാം കേരള നിയമസഭയുടെ 20ാം സമ്മേളനം അവസാനിച്ചത് റെക്കോര്‍ഡുകള്‍ ഇട്ടിട്ടായിരുന്നു. അഞ്ച് മണിക്ക് അവസാനിക്കേണ്ട സഭ അവസാനിച്ചത് ഒമ്പത് മണിക്കൂറിലധികം കഴിഞ്ഞാണ്. അവിശ്വാസ പ്രമേയം കൊണ്ടു വന്നത് കേരള സര്‍ക്കാര്‍ വിശ്വാസ പ്രമേയമാക്കി എന്നാണ് സോഷ്യല്‍മീഡിയകളിലടക്കം ചര്‍ച്ച നടക്കുന്നത്. ഇപ്പോള്‍ ഇതാ ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസകും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തോന്നിയ ബുദ്ധിയെ പ്രതിപക്ഷം ശപിക്കുകയായിരിക്കും എന്നാണ് തോമസ് ഐസക് പറഞ്ഞത്. എടുത്തുപറയാന്‍ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം പോലും അവരുടെ പക്ഷത്തുണ്ടായില്ല. പ്രതിപക്ഷ നേതാവ് ഒരുപാടു സമയമെടുത്ത് അവതരിപ്പിച്ച അഴിമതിയാരോപണം മന്ത്രി ജി. സുധാകരന് അനായാസം കുത്തിപ്പൊട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ അവിശ്വാസം കൊണ്ട് പ്രതിപക്ഷം എന്താണ് നേടിയതെന്ന് തോമസ് ഐസക് ചോദിച്ചു. നിലവാരമില്ലാത്ത പ്രസംഗങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും കൊണ്ട് ജനങ്ങളുടെ അവിശ്വാസത്തിന് പാത്രമായ സ്ഥിതിയിലായി യുഡിഎഫ്. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ നീണ്ടപട്ടിക പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയെന്ന് അവരുടെ അവസാന മണിക്കൂറിലെ പ്രകടനം തെളിയിച്ചു. ഈ അവിശ്വാസ പ്രമേയത്തെ നിയമസഭയില്‍ നേരിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ ഊര്‍ജ്ജം പകരുമെന്നതു തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഒരു കാര്യം വ്യക്തമാക്കി. യുഡിഎഫ് ന്റെ കൂടെയുണ്ടായിരുന്ന രണ്ട് എംഎല്‍എ മാരെങ്കിലും ഇപ്പോള്‍ അവരുടെ കൂടെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവിശ്വാസ വോട്ടെടുപ്പില്‍ 40 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ മൂന്നരമണിക്കൂര്‍ നീണ്ടു നിന്ന മറുപടി പ്രസംഗത്തെയും തോമസ് ഐസക് പരാമര്‍ശിച്ചു.
യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ മൂന്നരമണിക്കൂര്‍ പ്രസംഗത്തില്‍ അരമണിക്കൂറേ സോപ്പുകുമിള ആരോപണങ്ങള്‍ക്കു മറുപടിയായി ഉണ്ടായിരുന്നുള്ളൂ. അരമണിക്കൂര്‍ രാഷ്ട്രീയം. ബാക്കി രണ്ടരമണിക്കൂര്‍ ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍. ഇതുപോലെ സമഗ്രമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സഭയിലും ജനങ്ങള്‍ക്കു മുന്നിലും അവതരിപ്പിക്കാന്‍ കിട്ടിയ അവസരമായി മാറി. ഞങ്ങള്‍ ഇതാണ് ജനങ്ങളോടു പറയാന്‍ പോകുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ക്കു മുക്കിക്കളയാവുന്നതല്ല എല്‍ഡിഎഫിന്റെ ഭരണനേട്ടമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തോന്നിയ ബുദ്ധിയെ പ്രതിപക്ഷം ശപിക്കുകയായിരിക്കും. എടുത്തുപറയാന്‍ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം പോലും അവരുടെ പക്ഷത്തുണ്ടായില്ല. പ്രതിപക്ഷ നേതാവ് ഒരുപാടു സമയമെടുത്ത് അവതരിപ്പിച്ച അഴിമതിയാരോപണം മന്ത്രി ജി. സുധാകരന് അനായാസം കുത്തിപ്പൊട്ടിച്ചു. റവന്യു മന്ത്രി ചന്ദ്രശേഖരനെ മറികടന്ന് തീരുമാനം എടുത്തൂവെന്ന ആക്ഷേപം അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അടങ്ങി. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഒറ്റൊരു വാചകത്തില്‍ ഡോ. മുനീറിന്റെ മുഖ്യവാദത്തിന്റെ മുനയൊടിഞ്ഞു. 300 രൂപയുടെ പിപിഇ കിറ്റിന് 1500 രൂപ വില പിന്നീട് നല്കി എന്നായിരുന്നല്ലോ ആക്ഷേപം. പിപിഇ കിറ്റിന്റെ സ്പെക്ക് അനുസരിച്ച് വിലയും മാറും. ഏതുതരം പിപിഇ കിറ്റിനെക്കുറിച്ചാണ് മുനീര്‍ പറയുന്നത്? മുഖ്യമന്ത്രിയുടെ മറുപടി കൂടി ആയപ്പോഴോ.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പടലപ്പിണക്കങ്ങളും നേതാക്കള്‍ തമ്മിലുള്ള അവിശ്വാസവും പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി. സകല ടെലിവിഷന്‍ ചാനലിലും ലൈവ്. വിശദമായി ക്ലാസെടുക്കുന്നതുപോലെയുള്ള അവതരണം. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായി പരക്കുന്നത് ഭരണപക്ഷത്തുള്ളവരുടെ പ്രസംഗങ്ങള്‍.
യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ മൂന്നരമണിക്കൂര്‍ പ്രസംഗത്തില്‍ അരമണിക്കൂറേ സോപ്പുകുമിള ആരോപണങ്ങള്‍ക്കു മറുപടിയായി ഉണ്ടായിരുന്നുള്ളൂ. അരമണിക്കൂര്‍ രാഷ്ട്രീയം. ബാക്കി രണ്ടരമണിക്കൂര്‍ ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍. ഇതുപോലെ സമഗ്രമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സഭയിലും ജനങ്ങള്‍ക്കു മുന്നിലും അവതരിപ്പിക്കാന്‍ കിട്ടിയ അവസരമായി മാറി. ഞങ്ങള്‍ ഇതാണ് ജനങ്ങളോടു പറയാന്‍ പോകുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ക്കു മുക്കിക്കളയാവുന്നതല്ല എല്‍ഡിഎഫിന്റെ ഭരണനേട്ടം.
ഈ അവിശ്വാസം കൊണ്ട് പ്രതിപക്ഷം എന്താണ് നേടിയത്? നിലവാരമില്ലാത്ത പ്രസംഗങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും കൊണ്ട് ജനങ്ങളുടെ അവിശ്വാസത്തിന് പാത്രമായ സ്ഥിതിയിലായി യുഡിഎഫ്. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ നീണ്ടപട്ടിക പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയെന്ന് അവരുടെ അവസാന മണിക്കൂറിലെ പ്രകടനം തെളിയിച്ചു. ഈ അവിശ്വാസ പ്രമേയത്തെ നിയമസഭയില്‍ നേരിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ ഊര്‍ജ്ജം പകരുമെന്നതു തീര്‍ച്ചയാണ്.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഒരു കാര്യം വ്യക്തമാക്കി. UDF ന്റെ കൂടെയുണ്ടായിരുന്ന രണ്ട് MLA മാരെങ്കിലും ഇപ്പോള്‍ അവരുടെ കൂടെയില്ല. UDF ന്റെ ശിഥിലീകരണത്തിനു നാന്ദിയായതും ഈ സമ്മേളനത്തിന്റെ രാഷ്ട്രീയ സവിശേഷതയാണ്
Post Your Comments