മനില: ഇരട്ട ബോംബ് സ്ഫോടനത്തില്‍ 14പേര് കൊല്ലപ്പെട്ടു . ഫിലിപ്പീന്‍സിലെ സുലു പ്രവിശ്യയിലെ ജോളോയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. 75 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷത്തെ ഏറ്റവും ഗൗരവമേറിയ ബോംബ് സ്ഫോടനമാണിതെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്ട്ടിെന്റ വക്താവ് പ്രതികരിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ദക്ഷിണ ഫിലിപ്പീന്‍സില്‍ അബു സയ്യാഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് സൂചന.
Post Your Comments