COVID 19Latest NewsNewsInternational

റഷ്യയേക്കാൾ മുൻപ് കൊറോണ വാക്സിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ചൈനയുടെ വെളിപ്പെടുത്തല്‍

ബീജിംഗ്: റഷ്യയുടെ കൊറോണ വാക്‌സിനായ ‘ സ്‌പുട്നിക് V ‘ ന് മുൻപ് തന്നെ ചൈന തങ്ങളുടെ പരീക്ഷണ വാക്സിന്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക് നല്‍കിയതായി റിപ്പോർട്ട്. ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകുന്നതിന് മുൻപാണ് ജനങ്ങൾക്ക് നൽകിയതായുള്ള സൂചനകൾ പുറത്തുവരുന്നത്. ചൈനയില്‍ ജൂലായ് മുതല്‍ തന്നെ കൊവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതായാണ് വെളിപ്പെടുത്തല്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമാണ് പരീക്ഷണാടിസ്ഥാനില്‍ വാക്സിന്‍ നല്‍കിയിരുന്നത്.

Read also: തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം: സെക്രട്ടേറിയറ്റില്‍ ഒരു തീപിടുത്തം ഉണ്ടാവുമെന്ന് ഒരു വര്‍ഷം മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിരുന്നതാണ്, എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ടെന്ന് മുരളി തുമ്മാരക്കുടി

ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്ന് ഒരു ചൈനീസ് ചാനലിലെ പരിപാടിയ്ക്കിടെ ചൈനയുടെ വാക്സിന്‍ ഡവലപ്പ്മെന്റ് പ്രോഗമിന്റെ തലവന്‍ ഷെംഗ് ഷോംഗ്‌വെ വ്യക്തമാക്കി. ഫുഡ് മാര്‍ക്കറ്റ്, ഗതാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഷോംഗ്‌വെ പറയുന്നു. അതേസമയം ഇപ്പോള്‍ ആകെ എത്ര പേര്‍ക്കാണ് പരീക്ഷണ വാക്സിന്‍ നല്‍കിയത് എന്ന്‌ ചൈനീസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button