റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1175 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇന്ന് രാജ്യത്ത് 2745 പേർ രോഗമുക്തി നേടി. 42 മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണസംഖ്യ 3691 ആയി ഉയർന്നു. റിയാദ് 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ് 3, ത്വാഇഫ് 3, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 4, ഹാഇൽ 3, ഹഫർ ആൽബാത്വിൻ 2, നജ്റാൻ 1, തബൂക്ക് 1, മഹായിൽ 1, ബീഷ 3, അബൂ അരീഷ് 2, അറാർ 1, സാറാത് ഉബൈദ 1, അൽബാഹ 1, അൽഖുവയ്യ 1 എന്നിവിടങ്ങളിലാണ് ഇന്ന് മരണം സംഭവിച്ചത്.
അതേസമയം ആകെ റിപ്പോർട്ട് ചെയ്ത 308654 കോവിഡ് കേസുകളിൽ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.7 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതിൽ 1635 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 84. ഹാഇലിൽ 60ഉം ജിദ്ദയിൽ 58ഉം സബ്യയിൽ 53ഉം മദീനയിൽ 51ഉം അബൂ അരീഷിൽ 48ഉം ബെയ്ഷിൽ 37ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാജ്യത്ത് 58,535 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,733,485 ആയി.
Post Your Comments