തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കള്ളക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെ വിമര്‍ശിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത് സ്വര്‍ണമായിരുന്നെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഖുര്‍ ആനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ…നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുത്’. പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്ന് വന്നത് സ്വര്‍ണമായിരുന്നു എന്നും എന്തിനാണ് ഇക്കാര്യത്തില്‍ ജലീല്‍ നുണ പറയുന്നതെന്നും ചോദിച്ച പി.സി ജോര്‍ജ്ജ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, ജലീല്‍ മണ്ടത്തരം പറഞ്ഞു നടക്കരുതെന്നും ജോര്‍ജ് പറഞ്ഞു. ഏറ്റവും കൂടുതല്‍ ഉപദേശകരെ വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പറ്റുന്നില്ല, പ്രാദേശിക ഗുണ്ടാ തലവന്മാരെ നോട്ടമിട്ട് പാകിസ്ഥാൻ ഐഎസ്ഐ
2019 ഫെബ്രുവരിയില്‍ കണ്ണൂര്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജയ്ക്ക് അദാനിയും ഭാര്യയും എത്തി. 15 ദിവസത്തിനുശേഷം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സമയത്തു മുഖ്യമന്ത്രി അമേരിക്കയിലാണ്. അദ്ദേഹമൊന്നും അറിഞ്ഞില്ല. വിഴിഞ്ഞം പദ്ധതി നാലു വര്‍ഷമായിട്ടും അദാനി തീര്‍ത്തിട്ടില്ലെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
.
Post Your Comments