കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ ചോദ്യം ചെയ്യാനെത്തിയ എന്‍ഐഎയ്ക്ക് ദുബായില്‍ നിന്ന് ലഭിച്ചത് ഏറ്റവും നിര്‍ണായക തെളിവുകളും വിവരങ്ങളും. ഇതോടെ സ്വര്‍ണക്കടത്തു കേസില്‍ ഒട്ടും പ്രതീക്ഷിയ്ക്കാത്തവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ക്കു തയാറെടുത്തിരിക്കുകയാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.
സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനില്‍ നിന്നും എന്‍ഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങള്‍ ദുബായില്‍ നിന്നും ലഭിച്ചതായി അറിവില്ല. ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വര്‍ണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എന്‍ഐഎ ദുബായില്‍ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകള്‍ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവര്‍ക്കു കൈമാറും.
ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫൈസല്‍ ഫരീദില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സ്വര്‍ണം നയതന്ത്ര പാഴ്സലിനുള്ളിലാക്കാന്‍ സ്വന്തം സ്ഥാപനം മറയാക്കാന്‍ അനുവദിച്ചതാണു കേസില്‍ ഫൈസലിന്റെ റോള്‍. കേസിലെ മറ്റൊരു പ്രതിയായ റബിന്‍സ് ഹമീദാണു സ്വര്‍ണം ഒളിപ്പിക്കുന്ന പാഴ്സല്‍ ഒരുക്കിയിരുന്നത്.
Post Your Comments