Latest NewsKeralaNews

അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്

റായിഗഡ്: അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക് . മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലാണ് കെട്ടിടം തകര്‍ന്ന് വീണ് 15 പേര്‍ക്ക് പരിക്കേറ്റത്. എഴുപതോളം ആളുകള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റായിഗഡ് ജില്ലയിലെ മഹാഡിലാണ് സംഭവം നടന്നത്.

Read Also :മലിനജലം കുടിച്ച് ചൈനയില്‍ മുന്നൂറോളം പേര്‍ ആശുപത്രിയില്‍ ; നിരവധി പേർക്ക് രോഗബാധ

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. പൂനെയില്‍ നിന്ന് എന്‍.ഡി.ആര്‍.എഫിന്റെ മൂന്ന് സംഘങ്ങള്‍ സംഭവസ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ട്. പത്ത് വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 അപ്പാര്‍ട്ട്‌മെന്റെസ് ഉണ്ടായിരുന്നു. ആദ്യത്തെ മൂന്ന് നിലകള്‍ വീഴുന്ന ശബ്ദം കേട്ട് കുറച്ചാളുകള്‍ ഓടി മാറിയിരുന്നു. പരിക്കേറ്റവരെ ഗവണ്‍മെന്റെ് ആശുപത്രികളിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button