കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരിയാണ് മരിച്ചത്. 38 വയസായിരുന്നു. ഭര്‍ത്താവിനൊപ്പം ദുബായ് റാസല്‍ഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്കര കുറുപ്പിന്റെയും, പത്മിനി അമ്മയുടെയും മകളാണ്. ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ ആകെ മരണം 21 ആയി.
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം 35 അടി താഴ്ചയിലേക്ക് വീണ് അപകടമുണ്ടായത്. വിമാനം രണ്ടായി പിളര്‍ന്നു. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.
Post Your Comments