ന്യൂഡല്‍ഹി : ബിജെപിയുമായി സഹകരണം, മലക്കം മറിഞ്ഞ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയത് ബിജെപിയുമായി സഹകരിക്കുന്ന നേതാക്കളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ഗുലാം നബി ആസാദ്. ബിജെപി ബന്ധം എന്ന ആരോപണം തെളിയിച്ചാല്‍ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവെയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു ആസാദ് ആദ്യം പറഞ്ഞത്. പിന്നാലെയാണ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്,
രാഹുല്‍ ഗാന്ധിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയ്ക്ക് പുറത്തുള്ള നേതാക്കളാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും നേതാക്കളുടെ പ്രതികരണം നിര്‍ഭാഗ്യകരമായെന്നും ആസാദ് പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളുടെ നടപടി ബിജെപിയെ സഹായക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments