COVID 19KeralaLatest News

കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പ്രതിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി. കാസര്‍കോട് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീന്‍ (22) ആണ് രക്ഷപ്പെട്ടത്. രണ്ടാമത് പിടികൂടി നിരീക്ഷണത്തിലാക്കിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരകീരിച്ച ഇയാള്‍ രക്ഷപ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തവണ രക്ഷപ്പെടുമ്പോള്‍ ഇയാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്.

ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോറി മോഷ്ടിച്ച്‌ കടക്കുന്നതിനിടെ കാസര്‍കോട് വെച്ചാണ് റംസാന്‍ പിടിയിലാകുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റംസാന്‍.വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസ് പ്രതിയാണ്.

സമരം ശക്തമാക്കി ബി.ജെ.പി; കെ.സുരേന്ദ്രനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് പൊലീസ്: സംസ്ഥാനവ്യാപകമായി പ്രതിഷേധം : പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരും: കെ.സുരേന്ദ്രൻ

കഴിഞ്ഞ ജൂണില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാള്‍ തടവ് ചാടിയിരുന്നു. പോക്സോ കേസ് പ്രതിയായ മണിക്കുട്ടന് ഒപ്പമാണ് അന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ കാസര്‍കോട് ചെമ്മനാട് വച്ച്‌ പിടിയിലായി. അതിന് ശേഷമാണ് ഇയാള്‍ക്ക് രോഗം സ്ഥികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button