ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ , പുതിയ പ്രസിഡന്റിനെ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ സോണിയ ഇടക്കാല അധ്യക്ഷയായി തുടരണമെന്നു തിങ്കളാഴ്ച വൈകിട്ട് സമാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആറു മാസത്തിനുള്ളില്‍ എഐസിസി വിളിച്ചുകൂട്ടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നു സോണിയ നിര്‍ദേശിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട സംഭവബഹുലമായ യോഗത്തിനു ശേഷമാണു സോണിയയെ തന്നെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ‘മുഴുവന്‍ സമയം ദൃശ്യമായ നേതൃത്വം’ പാര്‍ട്ടിക്കു വേണമെന്നാവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ എഴുതിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പിന്നാലെ താന്‍ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരമൊരാളെ കണ്ടെത്തണമെന്നും സോണിയയും നിലപാടെടുത്തു.
കത്തിനെച്ചൊല്ലിയും നേതൃത്വത്തെ കുറിച്ചും യോഗത്തിലും പുറത്തും വലിയ ചര്‍ച്ചകളുയര്‍ന്നു. കത്ത് എഴുതിയവര്‍ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞെന്ന വെളിപ്പെടുത്തല്‍ തര്‍ക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. ബിജെപിയുമായി കൂട്ടുകൂടിയെന്നു തെളിയിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാമെന്നു മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് നിലപാടെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments