തിരുവനന്തപുരം • മുഖ്യമന്ത്രി തന്റെ ഓഫീസില്‍ നടകുന്നത് ഒന്നും അറിയുന്നില്ലെന്ന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാൻ നിയമോപദേശം തേടിയത് അദാനിയുടെ മകൻ്റെ ഭാര്യയോടാണെന്ന കാര്യം ഭവാൻ അറിഞ്ഞില്ല. റെഡ് ക്രസന്റിനെ മറയാക്കി യുഎഇ കോൺസുലേറ്റ് യൂണിടാക്കുമായി കരാർ ഉറപ്പിച്ചതും നാലരക്കോടി കമ്മീഷൻ അടിച്ചതും അറിഞ്ഞില്ല. മന്ത്രി ജലീൽ ഗൾഫിൽ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങിയ കാര്യവും അറിഞ്ഞില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
സ്പ്രിംഗ്ളർ ശിവശങ്കരൻ ഇദയക്കനി സ്വപ്നയുമൊത്ത് സ്വർണക്കടത്തു തുടങ്ങിയതും അറിഞ്ഞില്ല.
എന്തിനു പറയുന്നു? ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ലെന്നും ജയശങ്കര്‍ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
https://www.facebook.com/AdvocateAJayashankar/posts/3018479188281787
Post Your Comments