മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 21 സര്‍വ്വീസുകളാണ് നടത്തുക. ഏഴ് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്.
സെപ്തംബര്‍ മൂന്നിന് കണ്ണൂരിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വ്വീസ്. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആറിന് കോഴിക്കോടേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 10ന് കണ്ണൂരിലേക്കും 11ന് തിരുവനന്തപുരത്തേക്കും 13ന് കൊച്ചിയിലേക്കും സര്‍വ്വീസ് നടത്തും.എല്ലാ സര്‍വ്വീസുകളും മസ്കറ്റില്‍ നിന്നാണ്.
Post Your Comments