ഇസ്തംബുള്‍ : പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളിയ്ക്ക് പിന്നാലെ മറ്റൊരു ബൈസന്റൈന്‍ പള്ളി കൂടി മുസ്ലിം ആരാധനാലയമാക്കി മാറ്റി . തുര്‍ക്കി സര്‍ക്കാറിന്റെ നടപടിയ്ക്കെതിരെ ലോകം മുഴുവന്‍ വ്യാപക പ്രതിഷേധം. ഇസ്തംബുളിലെ ചര്‍ച്ച് ഓഫ് സെന്റ് സേവ്യറാണ് പ്രസിഡന്റ് തയ്യിപ് എര്ദോഗന് ഗസറ്റ് വിജ്ഞാപനത്തിലൂടെ മുസ്ലിം ആരാധനലായമാക്കി മാറ്റിയത്. പ്രാര്‍ഥനയ്ക്കായി പള്ളി സജ്ജമാക്കാന്‍ തുര്‍ക്കി മതകാര്യ അതോറിറ്റിക്കു കൈമാറി.
നാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി 12-ാം നൂറ്റാണ്ടില്‍ പുതുക്കി പണിതിരുന്നു. ഒട്ടോമന്‍ ഭരണകാലത്തു മുസ്ലിം പള്ളിയാക്കി മാറ്റിയെങ്കിലും 1945 മുതല്‍ മ്യൂസിയമായിരുന്നു. മ്യൂസിയം എന്ന പദവി കഴിഞ്ഞ വര്‍ഷം കോടതി റദ്ദാക്കിയതോടെയാണു പുതിയ വിജ്ഞാപനം. ബൈസന്റൈന്‍ ചക്രവര്‍ത്തി സ്ഥാപിച്ച ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാഗിയ സോഫിയ കഴിഞ്ഞ മാസം മുസ്ലിം ആരാധനാലയമാക്കി മാറ്റിയതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments