റിയാദ് : പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെടുന്നു.
Also read : സൗദിയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു
അതോടൊപ്പം തന്നെ ഓഫീസുകളില്‍ എത്ര പേര് നേരിട്ട് ഹാജരാവാതെ ഓൺലൈനായി ജോലി ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാം. എന്നാൽ 25 ശതമാനത്തിൽ കൂടുതലാളുകൾക്ക് അങ്ങനെ അവസരം നൽകാനും പാടില്ല. ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ളവരെയും ജോലിക്കെത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments