അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചെന്ന വാര്‍ത്തകൾ തെറ്റെന്നു നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി. ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളും അധികൃതര്‍ നിഷേധിച്ചു.
Also read : കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡിസംബറില്‍
സംഭവത്തിൽ ഫെഡറല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷന്‍ നിയമ നടപടികൾ സ്വീകരിക്കും. അധികൃതരുടെ സഹകരണത്തോടെ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നു നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments