ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലുളള ഐസിസ് ഭീകരവാദിയുടെ വീട്ടില്‍ നിന്നും ഉഗ്ര സ്ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് മുഷ്താകീം ഖാന്‍ എന്ന 36 കാരന്റെ വീട്ടില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഡല്‍ഹിയിലെ നടപാതയില്‍ മനുഷ്യ ബോംബായി ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
15 കിലോ ഭാരമുള്ള രണ്ട് പ്രഷര്‍ കുക്കര്‍ ഐ.ഇ.ഡികളും ,30 പിസ്റ്റലുകളും നാല് വെടിയുണ്ടകളുമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഐസിസുമായി ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരീക്ഷിച്ച് വരികയാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡര്‍മാരുമായി ഖാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലാകുന്നത്.
സിനിമാ- സീരിയില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങാന്‍ കേന്ദ്ര അനുമതി; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
വര്‍ഷങ്ങളായി ഇയാള്‍ക്ക് ഐസിസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.ഇവരില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് ഖാന്‍ ഡല്‍ഹിയില്‍ സ്ഫോടനം നടത്താന്‍ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി.ഓഗസ്റ്റ് 15ന് സ്ഫോടനം നടത്താനായിരുന്നു ഇയാളുടെ നീക്കം.എന്നാല്‍ ഡല്‍ഹിയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ദൗത്യം ഉപേക്ഷിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഖാന്‍ പറഞ്ഞു.
Post Your Comments