Life Style

പനി, ചുമ മാറാന്‍ തേന്‍ മതി; ആന്റിബയോട്ടിക്സിനേക്കാള്‍ ഫലപ്രദമെന്ന് പഠനം

സാധാരണ പനിക്കും ചുമയ്ക്കും ആന്റിബയോട്ടിക്കിനേക്കാള്‍ തേന്‍ ഗുണം ചെയ്യുമെന്ന് ഓകേസ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം. ആന്റിബയോട്ടിക്‌സിനേക്കാള്‍ ഒരു ടീസ്പൂണ്‍ തേന്‍ ആരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചരോഗാണുക്കളില്‍ നിന്ന് നമുക്ക് പ്രതിരോധം തീര്‍ക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും തേന്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. ചുമ മാറാനായി സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടേതിനേക്കാള്‍ 36 ശതമാനം അധികം ഫലപ്രദമാണ് തേന്‍ എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

14 വ്യത്യസ്ത പഠനങ്ങളാണ് തേനിന്റെ ഔഷധ ഗുണങ്ങളെ പറ്റി ഓക്‌സ്‌ഫോര്‍ഡ് സര്;വകലാശാല നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button