തിരുവനന്തപുരം: ജില്ലയില്‍ നഗരത്തിന് പുറത്തേക്കും കൊവിഡ് വ്യാപനം രൂക്ഷമായതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. ഓണക്കാലത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ജില്ലാ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെയുള്ള 29 കൊവിഡ് ക്ലസ്റ്ററുകളില്‍ 11ഉം തീരദേശ മേഖലയിലാണ്. രോഗസ്ഥിരീകരണ നിരക്ക് 17 ശതമാനം. ജില്ലയില്‍ ഇത് ശരാശരി 11ആണ്. തീരപ്രദേശത്ത് നേരത്തയുള്ളതിനെക്കാള്‍ സ്ഥിതിയില്‍ മാറ്റമുണ്ടെങ്കിലും രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി. പാറശാല, കുന്നത്തുകാല്‍, വെള്ളറട ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലയിലും കൊവിഡ് വ്യാപനം ശക്തമാണ്.
Post Your Comments