ബീജിങ്: കനത്ത മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് കനത്ത അപകട ഭീഷണിയില്‍. മഴ തുടര്‍ന്നാല്‍ അണക്കെട്ടു തകരാനും വന്‍ ദുരന്തത്തിന് കാരണമാകാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പതിനായിരങ്ങളാണ് ഭീതിയിലായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയില്‍ യാങ്‌സി നദിക്ക് കുറുകെ പണിതിട്ടുള്ള ‘ത്രീ ഗോര്‍ഗ് അണക്കെട്ട്’.
175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് 165.5 മീറ്റര്‍ എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. സെക്കന്റില്‍ ഏഴരക്കോടി ലിറ്റര്‍ എന്ന അപകടകരമായ അവസ്ഥയിലാണ് അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. പതിനൊന്ന് ഷട്ടറുകളും തുറന്ന് സെക്കന്റില്‍ അഞ്ച് കോടി ലിറ്റര്‍ വെള്ളം വീതം തുറന്നു വിടുന്നുണ്ട്.
പേരാമ്പ്ര മത്സ്യമാർക്കറ്റിലെ സംഘർഷം; സിപിഎമ്മിനെതിരെ ആരോപണവുമായി സിഐടിയു
കമ്മീഷന്‍ ചെയ്തതിനു ശേഷം ഇന്നുവരെ വെള്ളം തുറന്നു വിടേണ്ടി വന്ന ചരിത്രം ഉണ്ടായിട്ടില്ല. എന്നാല്‍ അപകടാവസ്ഥ കുറയ്ക്കാന്‍ ഇതൊന്നും മതിയാകില്ല. വരും ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴ പ്രവചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഈ അണക്കെട്ടിലാണ്.
Post Your Comments