വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കോവിഡ് നിയന്ത്രിക്കുന്നതിനായി രാജ്യം വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയ്യാറാവുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
കോവിഡിന്റെ രണ്ടാംഘട്ടമുണ്ടാകുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം കുറയ്ക്കാന്‍ വിദഗ്ധരുടെ ഭാഗത്ത് നിന്ന് നിര്‍ദേശമുണ്ടായാല്‍ രാജ്യമൊട്ടാകെ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. വൈറസിനെ നിയന്ത്രിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ഏത് മാര്‍ഗവും സ്വീകരിക്കാന്‍ ഒരുക്കമാണ്, ബൈഡന്‍ പറഞ്ഞു.
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വൈറസിനെ ഫലപ്രദമായി ചെറുക്കേണ്ടത് ആവശ്യമാണ്. 1,75,000 ത്തോളം പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബൈഡന്റെ പ്രസ്താവനകളെ ട്വിറ്ററിലൂടെ ട്രംപ് പരോക്ഷമായി കുറ്റപ്പെടുത്തി.
പ്രതിസന്ധിയ്ക്കു ശേഷമുള്ള ഉണര്‍വും തൊഴിലവസരങ്ങളില്‍ മുന്നേറ്റവും പ്രതിഫലിക്കുന്ന സന്ദര്‍ഭത്തിലാണ് സമ്പദ്ഘടന അടച്ചുപൂട്ടുമെന്ന് പറയുന്നതെന്നും ഇക്കാര്യത്തെ കുറിച്ച് ബൈഡന് ധാരണ കുറവാണെന്നും ട്രംപ് പറഞ്ഞു. വൈറസിനെ കുറിച്ച് ബൈഡന് തെറ്റായ ധാരണയാണുള്ളതെന്നും ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കാതെ അമേരിക്കന്‍ ജനതയെ മുഴുവന്‍ മാസങ്ങളോളം അടച്ചിടുന്ന കാര്യത്തെ കുറിച്ചാണ് ബൈഡന്‍ സംസാരിക്കുന്നതെന്നും ട്രംപ് പ്രസ്താവിച്ചു.
Post Your Comments