ആലപ്പുഴ : കോവിഡ് രോഗികളുടെ വീട് ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ആലപ്പുഴ വയലാർ സ്വദേശികളായ അനീഷ് ( 35), രജീഷ് ( 31) എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കൂടുതൽ പേർക്ക് രോഗം പകരാൻ ഇടയാക്കിയതിലെ വൈരാഗ്യമാണ് ആക്രമണം നടത്താൻ കാരണമെന്ന് പിടിയിലവർ പോലീസിനോട് പറഞ്ഞു. ഇവർ കല്ലെറിയാൻ പോയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് വയലാറില്‍ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമ്മയും മകനും ആശുപത്രിയിലേക്ക് മാറാനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെ ആണ് സ്കൂട്ടറിൽ എത്തിയ സംഘം കല്ലെറിഞ്ഞത്.
Post Your Comments