ദില്ലി: കോവിഡ് ബാധിച്ച് മരിച്ച ശുചിത്വ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇയാളുടെ കുടുംബം സന്ദര്‍ശിച്ച വേളയിലായിരുന്നു ധനസഹായം കൈമാറിയത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ജോലിക്ക് ചെയ്യുമ്പോഴാണ് ശുചിത്വ തൊഴിലാളിയായ രാജു കൊവിഡ് ബാധിതനായത്.
കോവിഡ് ജോലിയിലായിരിക്കുന്ന സമയത്താണ് രാജു കോവിഡ് ബാധിതനായതെന്നും ദില്ലിയിലെ ജനങ്ങളെ സേവിക്കുന്നതിനിടയിലാണ് ഇയാള്‍ മരിച്ചതെന്നും ഇത്തരത്തിലുള്ള എല്ലാ കൊവിഡ് പോരാളികളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ശുചിത്വ തൊഴിലാളിയുടെ കുടുംബത്തിന് ചെക്ക് സമര്‍പ്പിച്ചതിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments