ന്യൂഡല്‍ഹി : രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നവരെ വധിക്കാന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരര്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അയോധ്യയിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം ഇന്നു പുലര്‍ച്ചെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഐഎസ് ഭീകരന്‍ അബ്ദുള്‍ യൂസഫ് പിടിയിലായതിന് പിന്നാലെയാണ് രാമജന്മഭൂമിക്ക് ചുറ്റും കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്താന്‍ ഇന്റലിജെന്‍സ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ മൂന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ ലഖ്‌നൗ, ദല്‍ഹി നിവാസികള്‍ക്ക് അജ്ഞാത ഫോണ്‍കോളുകളും സന്ദേശങ്ങളും എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ ഐഎസ് ഭീകരര്‍ അറസ്റ്റിലായിരിക്കുന്നത്.
ഇന്ന് പിടിയിലായ ഐഎസ് ഭീകരന്‍ അബ്ദുള്‍ യൂസഫിനൊപ്പം രണ്ട് കൂട്ടാളികളും ഉണ്ടായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.ഭീകരര്‍ അതിര്‍ത്തി വഴി നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒപ്പംസൈന്യത്തെയും വിന്യസിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ബല്‍റാംപൂരുമായി ഐഎസ് ഭീകരര്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം മുക്കുപണ്ടമായി, അന്വേഷണം ആരംഭിച്ചു
പോലീസ് നായ്ക്കളെയും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.രാമക്ഷേത്ര നിര്‍മാണം ഏതുവിധേനയും തടയുക എന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്ന് യൂസഫ് വെളിപ്പെടുത്തി. ദല്‍ഹിയിലും പരിസരച്ചും ഒറ്റയ്ക്ക് ചാവേറാക്രമണത്തിന് തയാറെടുക്കവേയാണ് ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തത്. റെയ്ഡിനെത്തുന്നത് കണ്ടു പോലീസ് സംഘത്തിനു നേരേ ഇയാള്‍ മൂന്നു തവണ വെടിയുതിര്‍ത്തു. തുടര്‍ന്ന നടന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് അബ്ദുള്‍ യൂസഫിനെ പിടികൂടാനായത്.
ഭീകരനില്‍ നിന്ന് രണ്ടു കിലോ ഐഇഡി (ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍) കളും ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം ബല്‍റാംപൂരിലൂടെ കടന്നു പോകുന്ന വാഹനങ്ങളേയും വ്യക്തികളെയും സശസ്ത്ര സീമാ ബല്‍ സംഘം പരിശോധിക്കുന്നുണ്ട്. നിലവില്‍ ഗ്രാമം സൈന്യത്തിന്റെ സുരക്ഷാ വലയത്തിലാണ്. മോദിയും, ഇന്ത്യയും തങ്ങളുടെ ശത്രുക്കളാണെന്നും, രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിക്കില്ലെന്നും ജയ്‌ഷെ മുഹമ്മദും നേരത്തെ ഭീഷണി മുഴക്കിയിട്ടുണ്ട്.
Post Your Comments