Latest NewsKeralaNews

ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്കും അറിവുണ്ടായിരുന്നു, തട്ടിപ്പിന്‍റെ സൂത്രധാരൻ; രാജി ആവശ്യമുന്നയിച്ച് നാളെ നിരാഹാര സമരം നടത്തും : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ലൈഫ് മിഷൻ തട്ടിപ്പിൽ , മുഖ്യമന്ത്രി  പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയിൽ നടന്ന അഴിമതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അറിവുണ്ടായിരുന്നു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തുന്ന അഴിമതിയാണിതെന്നും . തട്ടിപ്പിന്‍റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ വിവാദ ഫ്ലാറ്റ് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് നാളെ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും.

മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും ഇതിൽ പങ്കുണ്ട്. കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ള സ്ഥലത്താണ് നിർമാണം നടക്കുന്നത്. റെഡ്ക്രസന്‍റിന് നൽകിയ തുകയുടെ പകുതി പോലും ചെലവാക്കിയിട്ടില്ല. കരാര്‍ ഒദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിന്‍റെ വിവരങ്ങള്‍ പറത്ത് വരുമെന്ന് ഭയന്നാണ്. ഫ്ലാറ്റിന്‍റെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also read : തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികളിൽ കേരള സർക്കാരിന്റെ അവിശുദ്ധബന്ധം പുറത്ത്

അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിട്ടും ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം പ്രതികരിക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്നു സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുകയാണ്. അദാനിയെ എതിർക്കുന്നവര്‍ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ കൊടുക്കുകയാണ്. ധാര്‍മ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button