തിരുവനന്തപുരം: നാട്ടുകാർ വലയിലാക്കിയ കായൽമീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റ പൊലീസ് നടപടി വിവാദത്തിൽ. മീൻ രഹസ്യമായി വിൽക്കുകയും ബാക്കിവന്നവ വീട്ടിൽ കൊണ്ടുപോവുകയും ചെയ്ത മംഗലപുരം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ്ഐമാർക്കെതിരെയാണ് നടപടിയെടുത്തു. ഇവരെ നെയ്യാറ്റിൻക പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് മാറ്റി. നാട്ടുകാർ വലവീശിപ്പിടിച്ച മീൻ പിടിച്ചെടുക്കുകയും രഹസ്യമായി കച്ചവടം ചെയ്യുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തത് വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റൂറൽ എസ്.പിയുടെ നടപടി. അതേസമയം, സംഭവത്തിന് പിന്നിൽ പ്രധാന പങ്കാളിത്തം വഹിച്ച എസ്ഐയെ ഒഴിവാക്കിയെന്നും പരാതിയുണ്ട്.
Post Your Comments