
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ നാളുകൾ തുടരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. 4,849 പേരില്‍ നടത്തിയ പരിശോധനയിൽ 57 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,16,481ആയി. മരണസംഖ്യ 193. 292 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,13,216 ആയി ഉയർന്നു. നിലവിൽ 3,072 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 5,77,122 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
Post Your Comments