ന്യൂഡൽഹി: ലോക്ക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 3 നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കര്‍ശന നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചത്. സംസ്ഥാനാന്തര യാത്രങ്ങളും, അന്തര്‍ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടയരുതെന്നും നിർദേശമുണ്ട്.
ആളുകളുടെയോ, ചരുക്കുകളുടെയോ നീക്കത്തിന് പ്രത്യക അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. രാജ്യം അൺലോക്ക് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്രത്തിന്‍റെ നിര്‍ദേശം മറികടന്നും ഇത്തരം നിയന്ത്രണങ്ങള്‍ സംസ്ഥാനതലത്തില്‍ കൊണ്ടുവരുകയാണെങ്കില്‍, അത് ദുരന്ത നിവാരണ ആക്‌ട് 2005 പ്രകാരം കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമായിരിക്കുമെന്നും കേന്ദ്ര അഭ്യന്തര സെക്രട്ടറിയുടെ കത്തിൽ പറയുന്നുണ്ട്.
Post Your Comments