ന്യൂ ഡൽഹി : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതു സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെ മറുപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. വിമാനത്താവളത്തിനായുള്ള ലേല നടപടികളിൽ കേരള സർക്കാരിന് യോഗ്യത നേടാനായില്ല. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായി നടക്കുന്ന പ്രചരണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
Parallel narratives can be no match for facts.
A campaign has been launched against the decision to privatise the Thiruvananthapuram airport.
Here are the facts.
— Hardeep Singh Puri (@HardeepSPuri) August 20, 2020
Following more discussion on the matter, including a meeting with EGoS, the GoK themselves decided to participate in the process & requested that their participation be based on RoFR. This was agreed upon.
— Hardeep Singh Puri (@HardeepSPuri) August 20, 2020
വിജയിച്ച ബിഡിന്റെ 10 ശതമാന പരിധിക്കുള്ളില്‍ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്ഐഡിസി) ബിഡ് വന്നാല്‍ വിമാനത്താവള നടത്തിപ്പ് അവര്‍ക്ക് നല്‍കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കെഎസ്ഐഡിസിയും ലേലം വിജയിച്ചവരും തമ്മിലുള്ളത് 19.64 ശതമാനത്തിന്റെ വ്യത്യാസം. ലേലം വിജയിച്ചയാള്‍ ഒരു യാത്രക്കാരന് 168 രൂപവീതം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നാണ് ബിഡിൽ പറഞ്ഞത്. എന്നാൽ കേരളം മുന്നോട്ടുവച്ചത് ഒരു യാത്രക്കാരന് 135 രൂപവീതവും. മൂന്നാമത് എത്തിയ ബിഡ് 63 രൂപയാണ് വാഗ്ദാനം ചെയ്തത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ നല്‍കിയിട്ടും കേരളത്തിന് ലേലത്തില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നും സുതാര്യമായ രീതിയിൽ നടപ്പിലാക്കുന്ന പ്രക്രിയയാണിതെന്നും മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.
മംഗളൂരു, അഹമ്മദാബാദ്, ലക്നൗ, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം എന്നിവ പാട്ടത്തിന് നൽകുന്നതിന് 2018ൽ സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. എന്നാല്‍ ഇതിൽനിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തി പരിചയമുള്ളതിനാൽ കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു . ഇക്കാര്യത്തിൽ കേരളം 2018ൽ നിർദേശങ്ങളും സമർപ്പിച്ചു. വിമാനത്താവള നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചതെന്നും . റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന കേരളത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments