Latest NewsNewsIndia

വാടകയ്ക്ക് എടുത്ത മുറിയില്‍ കൊണ്ടു പോയി 21 കാരിക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും മദ്യം നല്‍കി ബലാത്സംഗം ചെയ്തു ; ഒരാള്‍ അറസ്റ്റില്‍

ദില്ലി : 21 കാരിയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെക്കുകിഴക്കന്‍ ദില്ലിയിലെ പുള്‍ പ്രഹദ്പൂര്‍ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അതിലെ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ തിടരുകയാണ്.

യുവതിയും പെണ്‍കുട്ടിയും (17) രണ്ടുപേരെയും കണ്ടുമുട്ടുകയും തുടര്‍ന്ന് അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് വാടകയ്ക്ക് എടുത്ത
മുറിയിലേക്ക് യുവതിയെയും പെണ്‍കുട്ടിയെയും ഇവര്‍ കൊണ്ടു പോയി. നാലുപേരും മദ്യം കഴിച്ചതായി പോലീസ് പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ യുവതിയെയും മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറയുന്നു. യുവതി വീട്ടിലെത്തി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു, പ്രായപൂര്‍ത്തിയാകാത്തവരെക്കുറിച്ചും അവരെ അറിയിച്ചു. പിന്നീട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുറിയില്‍ പോയി അവളെ അവിടെ കണ്ടതായി പോലീസ് പറഞ്ഞു.

യുവതിയെയും പ്രായപൂര്‍ത്തിയാകാത്തയാളെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികളും പോലീസ് കണ്ടെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ 23 കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button