Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

കോവിഡ് ആരോഗ്യ പ്രവർത്തകരായി ചമഞ്ഞ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കോടിക്കണക്കിന് വിലമതിക്കുന്ന രേഖകൾ കണ്ടെടുത്തു

ഭോപ്പാൽ : കോവിഡ് പ്രതിരോധ ടീമിലെ ആരോഗ്യ പ്രവർത്തകരായി ചമഞ്ഞ് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ റെയ്ഡ്. മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഭോപ്പാലിലെ 20 ഇടങ്ങളിലായി 150ഓളം ആദായ നികുതി ഉദ്യോഗസ്ഥർ വ്യാഴാഴ്ച പുലർച്ചെ മുതലാണ് സംയുക്ത റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളിലാണ് ഐ.ടി, എസ്.എ.എഫ് പോലീസ് സംഘം റെയ്ഡിനെത്തിയത്.

100 കോടിയോളം വിലമതിക്കുന്ന 100 വസ്തുവകകളുടെ രേഖകളും മറ്റും റെയ്ഡിൽ നിന്നും കണ്ടെടുത്തതായാണ് ആദായ നികുതി വകുപ്പിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കണ്ടെത്തിയ വസ്തുവകകളിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിവരങ്ങളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് കോടികള്‍ മൂല്യം വരുന്ന വസ്തുവവകളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡില്‍ കണ്ടെടുത്തു. ഇതിന് പുറമേ ഒരു കോടി രൂപയും ഓഫീസുകളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

റെയിഡ് നടന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളിൽ ഒന്നിന്റെ ഉടമ രാഘവേന്ദ്ര സിങ് തോമറാണ്. ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ ക്യാബിനെറ്റ് അംഗമായ ബി.ജെ.പി നേതാവിന്റെ അടുത്ത അനുയായിയാണ് ഈ വ്യവസായിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. റെയ്ഡിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അതേസമയം ബി.ജെ.പി മന്ത്രിക്ക് തോമറുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button