ജമ്മു കശ്മീരില്‍ തീവ്രവാദ കൂട്ടാളിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായി (ഒ.ജി.ഡബ്ല്യു) പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ കൈവശം നിന്ന് ഗ്രനേഡും കണ്ടെടുത്തു. ഗന്ധര്‍ബാല്‍ ജില്ലയിലെ ബാഡെര്‍കുണ്ട് നഴ്സറി പ്രദേശത്തിനടുത്തുള്ള ചെക്ക് പോയിന്റിലാണ് ഒ.ജി.ഡബ്ല്യുവിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഗന്ധര്‍ബാലിലെ ഉര്‍പാഷ് നിവാസിയായ അബ്ദുല്‍ അഹാദ് ഭട്ടിന്റെ മകന്‍ ഷോകത്ത് അഹ്മദ് ഭട്ടിനെ ഇന്ത്യന്‍ സൈന്യത്തിലെ 5 രാഷ്ട്രീയ റൈഫിള്‍സും (ആര്‍ആര്‍) ഗന്ധര്‍ബാലിലെ പോലീസും സംയുക്തമായാണ് അറസ്റ്റുചെയ്തത്.
ചെക്ക് പോയിന്റില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും ജാഗ്രത പുലര്‍ത്തിയ വിജിലന്റ് പാര്‍ട്ടി ഇയാളെ പിടികൂടുകയായിരുന്നു. ‘ഗന്ധര്‍ബാലിലെ ബാഡെര്‍കുണ്ട് നഴ്സറി പ്രദേശത്തിന് സമീപം ഗണ്ടര്‍ബാല്‍ പോലീസും 5 ആര്‍ആറും സംയുക്ത ചെക്ക്പോയിന്റ് സ്ഥാപിച്ചു. സംശയം തോന്നിയ ഒരാള്‍ ചെക്ക് പോയിന്റില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു, എന്നാല്‍ വിജിലന്റ് പാര്‍ട്ടിക്ക് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞു.’ എന്ന് പോലീസ് പ്രസ്താവനയില്‍ പറയുന്നു. ഗാന്ധരാബാലിലെ പോലീസ് സ്റ്റേഷനില്‍ പ്രസക്തമായ നിയമ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു എന്ന പൊലീസ് വ്യക്തമാക്കി.
Post Your Comments