Kerala

ബാങ്കുകളില്‍ നിയന്ത്രണം തുടരും

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താം. അക്കൗണ്ട് നമ്പരിന്റെ 1, 2, 3, 4 അക്കങ്ങളില്‍ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് തിങ്കളാഴ്ച്ചയും 5, 6, 7, 8 ചൊവ്വ 9, 0, 1, 2 ബുധന്‍ 3, 4, 5, 6 വ്യാഴം 7, 8 9, 0 വെള്ളി ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button