Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോ പ്രവാസി സ്റ്റോർ

തിരുവനന്തപുരം • തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു.

തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.

മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്. കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവർ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾക്കാണ് മുൻഗണന.

സപ്‌ളൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നൽകും. സപ്‌ളൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ, ഗ്രാമപ്രദേശങ്ങളിൽ 5 കിലോമീറ്റർ പരിധിയിലും മുൻസിപ്പാലിറ്റിയിൽ 4 കിലോമീറ്റർ പരിധിയിലും കോർപ്പറേഷനിൽ 3 കിലോമീറ്റർ പരിധിയിലും പ്രവാസി സ്റ്റോർ അനുവദിക്കുകയില്ല. പ്രവാസി സ്റ്റോറുകൾ തമ്മിലുള്ള അകലം 3 കിലോമീറ്റർ ആയിരിക്കും.

സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിൽ നൽകാം. അന്തിമാനുമതി സപ്‌ളൈകോ വ്യവസ്ഥകൾ പ്രകാരമായിരിക്കും. വിശദ വിവരം 0471 2329738, 2320101 എന്നീ ഫോൺ നമ്പറിൽ (ഓഫീസ് സമയം) 8078258505 എന്ന വാട്‌സ് ആപ്പ് നമ്പറിലും ലഭിക്കും. loannorka@gmail.com എന്ന ഇമെയിലിലും സംശയങ്ങൾ അയയ്ക്കാം.

ടോൾ ഫ്രീ നമ്പർ.1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം).

shortlink

Related Articles

Post Your Comments

Related Articles


Back to top button