ഹൈദരാബാദ്: തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിയ ഒന്പതുപേരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരാണെന്നു നാഗര്‍കുര്‍ണൂല്‍ കളക്ടര്‍ എല്‍. ശര്‍മ അറിയിച്ചു.
ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിനുള്ളിലെ അണ്ടര്‍ ടണല്‍ പവര്‍ ഹൗസിലാണു കഴിഞ്ഞ ദിവസം രാത്രി തീപിടിത്തം പൊട്ടിപ്പുറപ്പെട്ടത്. ഒന്പതു പേര്‍ അകത്തു കുടുങ്ങി. പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. കുടുങ്ങിയവരില്‍ ആറുപേരാണു മരിച്ചത്. ആന്ധ്രാപ്രദേശ്-തെലങ്കാന അതിര്‍ത്തിയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അകത്തു കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. പ്ലാന്റിനുള്ളില്‍നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്.
Post Your Comments