ന്യൂഡല്‍ഹി : വിദ്വേഷപരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ പക്ഷപാതം കാണിക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി ഫേസ്ബുക്ക്. തുറന്നതും സുതാര്യവും പക്ഷപാതമില്ലാത്തതുമായ സ്ഥാപനമാണ് ഞങ്ങളുടേതെന്നാണ് സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്കിന്റെ പ്രതികരണം. ‘ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഞങ്ങള്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയരുന്നു. ഞങ്ങള്‍ ഈ ആരോപണങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. യാതൊരു തരത്തിലുള്ള തരത്തിലുള്ള വര്‍ഗീയതയും വിദ്വേഷവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഫേസ്ബുക്കിന്റെ നയങ്ങള്‍ വികസിപ്പിക്കുന്നതിനും അത് നടപ്പാക്കുന്നതിലും വ്യക്തത വരുത്താന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ‘ ഫേസ്ബുക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
read also : കിളിരൂര്‍ പീഡന കേസിലെ വിഐപി : മനസ് തുറന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി
വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെയും ഫേസ്ബുക്ക് പ്രതികരിച്ചു. ഞങ്ങളുടെ ഉദ്യോഗസ്ഥരെല്ലാം അവരുടേതായ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ഞങ്ങളുടെ നയങ്ങളെ നിക്ഷ്പക്ഷമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതെന്നും അജിത് മോഹന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും വിദ്വേഷ പ്രചാരണത്തിന് അവസരം നല്‍കിയെന്നായിരുന്നു ആരോപണം. വിദ്വേഷ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വന്‍ രാഷ്ട്രീയവിവാദമാണുണ്ടായത്.
Post Your Comments