തൃശൂര്‍: റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ട് , മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വിദേശ സന്ദര്‍ശനം സംശയനിഴലില്‍. അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ തട്ടിപ്പിന് സമാനമായ ഇടപാടുകള്‍ സംസ്ഥാനത്ത് വേറെയും നടന്നിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ പരിശോധിക്കുന്നത്. 20 കോടിയുടെ കരാറില്‍ ഏതാണ്ട് നാലരക്കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ കൈമാറിയെന്ന് വ്യക്തമായതോടെ ലൈഫ് മിഷന്റെ കീഴിലുള്ള മറ്റ് ചില പദ്ധതികളേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വിദേശ സന്ദര്‍ശനവും കൂടിക്കാഴ്ചകളും കരാറുകളും അന്വേഷണപരിധിയില്‍ വരും.
പ്രളയ പുനരധിവാസത്തിന്റെയും റീ ബില്‍ഡ് കേരളയുടേയും മറവില്‍ സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ നല്‍കിയ മുന്നറിയിപ്പും ഇഡിയുടെ പക്കലുണ്ട്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഇടത് മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന് അനുമതി തേടിയത് കേന്ദ്രം നേരത്തെ നിരാകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് അന്ന് അനുമതി നല്‍കിയത്.
വിദേശ രാജ്യത്തെ സ്വകാര്യകേന്ദ്രങ്ങളില്‍ നിന്ന് അനധികൃതമായി സംഭാവന സ്വീകരിക്കുന്നത് നിലവില്‍ നിയമത്തിനെതിരാണെന്നും കള്ളപ്പണ ഇടപാടും അഴിമതിയും നടക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു കേന്ദ്ര ഇടപെടല്‍. പ്രളയ പുനരധിവാസത്തിന് സംഭാവന നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്നും കേന്ദ്രം അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മാത്രം യാത്രാനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിലാണ് ഇപ്പോള്‍ വിവാദമായ കരാറൊപ്പിട്ടതും. കേന്ദ്രം ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കരാറൊപ്പിട്ടത്. സമാനമായ മറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശം.
ദുബായില്‍ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഗള്‍ഫ് യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പിന്നീട് ഇത് ചില സ്വകാര്യ സംരംഭകര്‍ പിരിച്ചു നല്‍കാമെന്നേറ്റതാണെന്ന് തിരുത്തി. തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ പണം സ്വീകരിക്കാവൂയെന്ന് കേന്ദ്രം സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Post Your Comments