വാഷിംഗ്ടണ്‍ : കഴിഞ്ഞ ആറ് മാസത്തിലധികമായി കൊറോണ വാക്‌സിനെതിരെ ലോകം പോരാട്ടത്തിലാണ്. നിലവില്‍ ഇതുവരെ കോവിഡിന് മരുന്നോ വാക്‌സിനോ കണ്ടെത്താത്തതാണ് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. റഷ്യയും ചൈനയും വാക്‌സീന്‍ സജ്ജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം, ഒക്ടോബര്‍ 22ന് വാക്‌സീന്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനം അമേരിക്കയില്‍ നിന്നുണ്ടാകുമെന്നാണ് ഇപ്പോള്‍ ചിലര്‍ പ്രവചിക്കുന്നത്.
read also : കോവിഡ് പരിശോധനയ്ക്ക് സ്രവസാമ്പിളുകള്‍ക്ക് പകരം വായില്‍ കുലുക്കുഴിഞ്ഞ വെള്ളം മതിയെന്ന് പഠനം
കോവിഡ് -19 വാക്സീനുകളെക്കുറിച്ച് നിര്‍ണായക ചര്‍ച്ച നടത്തുന്നതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഒക്ടോബര്‍ 22 ന് ഉപദേശക പാനല്‍ യോഗം ചേരാന്‍ ഒരുങ്ങുന്നതായി ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മോഡേണാ, ഫൈസര്‍, അസ്ട്രാസെനെക്ക എന്നിവയില്‍ നിന്നുള്ള മുന്‍നിര വാക്‌സീനുകളുടെ വലിയ തോതിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അടുത്ത ആഴ്ചകളില്‍ തുടങ്ങുന്നതിനാല്‍ ഈ ചര്‍ച്ചയ്ക്ക് പ്രാധാന്യം ഏറെയാണ്.
കൊറോണ വൈറസ് വാക്‌സീനുകളുടെ വിധി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഒന്നായിരിക്കും ആ ചര്‍ച്ച എന്നാണ് ഉന്നത യുഎസ് ഹെല്‍ത്ത് റെഗുലേറ്റര്‍ പറഞ്ഞത്. പരീക്ഷണങ്ങള്‍ക്കായി നിരവധി പേരെ ചേര്‍ക്കുന്നുണ്ടെന്നും ഒക്ടോബര്‍ ആദ്യം തന്നെ ഇത് സംബന്ധിച്ചുള്ള ഡേറ്റ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫൈസര്‍, ബയോഎന്‍ടെക്കും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ ഒക്ടോബര്‍ ആദ്യം തന്നെ റെഗുലേറ്ററി അവലോകനത്തിനായി സമര്‍പ്പിക്കുമെന്ന് അറിയിച്ചു. വാക്‌സീന്‍ സ്വീകരിച്ചവരില്‍ 20 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. കുത്തിവെച്ചവര്‍ക്കെല്ലാം വാക്‌സീന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനികള്‍ പറഞ്ഞു. യുഎസിലെയും ജര്‍മനിയിലെയും ഒന്നാം ഘട്ട ട്രയലുകളില്‍ നിന്നുള്ള ഡേറ്റ വിശകലനം ചെയ്യുന്നത് കമ്പനികള്‍ തുടരുകയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
10 കോടി ഡോസ് വാക്‌സീന്‍ യുഎസിന് വിതരണം ചെയ്യുന്നതിനായി ഫൈസറും ബയോഎന്‍ടെക്കും കഴിഞ്ഞ മാസം 200 കോടി ഡോളറിന്റെ കരാര്‍ നേടിയിരുന്നു. യുഎസില്‍, ഒരു വാക്‌സീന്‍ നിര്‍മിക്കാനുള്ള ഓട്ടം ട്രംപ് ഭരണകൂടത്തിന്റെ അഭിമാനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. അര ഡസനിലധികം കൊറോണ വൈറസ് വാക്‌സീനുകള്‍ വികസിപ്പിക്കാനും നിര്‍മിക്കാനും സഹായിക്കുന്നതിനായി യുഎസ് സര്‍ക്കാര്‍ ഏകദേശം 1100 കോടി ഡോളറാണ് നിക്ഷേപിച്ചത്.
Post Your Comments