Latest NewsIndiaNews

ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ആദ്യ വാക്സീന്‍ ഏതായിരിക്കുമെന്ന് വിശദമാക്കി മരുന്ന് കമ്പനികള്‍

മുംബൈ : ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ഏതായിരിക്കുമെന്ന് വിശദമാക്കി മരുന്ന് കമ്പനികള്‍. ഇന്ത്യക്കാരില്‍ കുത്തിവയ്പ്പിന് ലഭ്യമാകാന്‍ പോകുന്ന ആദ്യ വാക്സീന്‍ ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന ADZ-1222 ആകാമെന്നാണ് പുറത്തുവരുന്ന വിവരം. 2020 അവസാനത്തോടെ ഈ വാക്സീന്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമായേക്കാമെന്നാണ് കരുതുന്നത്. തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സീനും ആഴ്ചകളുടെ വ്യത്യാസത്തില്‍ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

Read Also : കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ 22ന് : പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍…. വാക്‌സിന്‍ പുറത്തിറക്കുന്നത് റഷ്യയും ചൈനയുമല്ല

ഓക്സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ADZ-1222 വാക്സീന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുകയാണ്. തിരഞ്ഞെടുത്ത 17 നഗരങ്ങളിലെ 1600ഓളം വോളന്റിയര്‍മാരിലാണ് പരീക്ഷണം നടക്കുക.

തദ്ദേശീയമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സീനും സൈഡസ് കാഡിലയുടെ സൈകോവ് ഡിയും മനുഷ്യരിലെ പ്രാഥമിക ഘട്ട പരീക്ഷണത്തിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button