Latest NewsKeralaNewsIndia

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എം.കെ സ്റ്റാലിന്‍

ചെന്നൈ • തിരുവനന്തപുരം വിമാനത്താവളമടക്കം രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും കവർന്നെടുക്കുന്നതാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ നിർദ്ദേശം സംബന്ധിച്ച് 2003 ൽ നൽകിയ ഉറപ്പിനെ ഈ തീരുമാനം ലംഘിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം സംസ്ഥാനങ്ങളുടെ അവകാശങ്ങളും സ്വയംഭരണാധികാരവും കവർന്നെടുക്കുന്നു. വിമാനത്താവള സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട ഏത് നിർദ്ദേശവും സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് മാത്രമേ നടത്തുകയുള്ളൂവെന്ന് 2003 ല്‍ നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണം എന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.വിമാനത്താവളങ്ങൾ നടത്തിപ്പിനായി അദാനി ​ഗ്രൂപ്പിന് നൽകിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സ്റ്റാലിനും കേന്ദ്രത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്.

വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ രംഗത്ത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും പ്രവർത്തനവും ഒരു സ്വകാര്യ കമ്പനിയ്ക്ക് കൈമാറാനുള്ള തീരുമാനം പുനപ്പരിശോധിക്കാനുള്ള ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനിയ്ക്ക് നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സംസ്ഥാനത്തെ ഇടതു- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എതിർത്തുവെങ്കിലും കോൺഗ്രസ് നേതാവ് ശശി തരൂർ ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) പാട്ടത്തിന് നൽകാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ആഗോള മത്സര ബിഡ്ഡിംഗിൽ വിജയികളായി പ്രഖ്യാപിച്ച അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് മൂന്ന് വിമാനത്താവളങ്ങൾ നടത്തിപ്പിനായി പാട്ടത്തിന് നൽകുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 50 വര്‍ഷത്തേക്കാണ് പാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button